പരി.കാതോലിക്കാ ബാവായുടെ സപ്തതി:കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് തുടക്കം

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരകമായി നടപ്പാക്കുന്ന സ്നേഹ സ്പര്‍ശം കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിക്കു തുടക്കമായി.പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ ഫാ.സി.ജോണ്‍ ചിറത്തലാട്ട് പദ്ധതിയിലേക്ക് നല്‍കിയ ആദ്യ സംഭാവന പ്രസിഡന്‍റ് ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് സ്വീകരിച്ചു.ബാഹ്യകേരള ഭദ്രാസന വൈദിക സംഘം ജന്മദിന സമ്മാനമായി പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നല്‍കിയ ഏഴുലക്ഷം രൂപ സ്നേഹസ്പര്‍ശനം നിധിയിലേക്ക് സ്വീകരിച്ചു.സപ്തതി ആഘോഷിക്കുന്ന പരിശുദ്ധ ബാവ ന്യൂയോര്‍ക്കിലെ ദേവാലയത്തില്‍ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചു.

 

error: Thank you for visiting : www.ovsonline.in