അഞ്ചലച്ചന്‍റെ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി.

അഞ്ചൽ: സെന്‍റ്  ജോർജ് ഒാർത്തഡോക്സ് വലിയ പളളിയിൽ അഞ്ചലച്ചന്‍റെ  പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 21 മുതൽ ഒാഗസ്ററ് 6 വരെ നടക്കുന്ന പെരുന്നാളി൯െറ പ്രവർത്തനങ്ങൾക്കായി 151 അംഗ സമിതി രൂപീകരിച്ചു. മലങ്കര സഭയുടെ പരമാധൃക്ഷ൯ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയ൯ കാതോലിക്കാ ബാവ പങ്കെടുക്കും. പെരുന്നാളിന്‍റെ ഭാഗമായി പരിസ്ഥിതി സമ്മേളനം, സുവിശേഷ യോഗങ്ങൾ, മെഡിക്കൽ കൃാപുകൾ, പ്രതിഭാ സംഗമം, പുരസ്കാര ദാനം, സാംസ്ക്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരിമാരായ ഫാ.റെജി ലൂക്കോസ്, ഫാ.അലക്സ് തോമസ് ഭാരവാഹികളായ സാമൂ ജോർജ്, ജോബി.കെ.വർഗീസ്, ബൈജൂ മാതൃൂ എന്നിവർ അറിയിച്ചു.

Shares
error: Thank you for visiting : www.ovsonline.in