ടോമച്ചന്‍റെ മോചനം : വിദേശകാര്യവകുപ്പ് മന്ത്രിക്ക് കത്തയച്ചു പരിശുദ്ധ കാതോലിക്ക ബാവ

കോട്ടയം : യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് ഇടപെടണമെന്നു ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ ആവിശ്യപ്പെട്ടു.ഇതുസംബന്ധിച്ച് വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന് പരിശുദ്ധ കാതോലിക്ക ബാവാ കത്തയച്ചു.

പുതിയ വിവരം 

ഫാ.ടോമിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം : ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി

ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍  ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ യോഗം പ്രമേയം പാസാക്കി ആവിശ്യപ്പെട്ടു.അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നാളെ  എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന്  വേണ്ടി പ്രത്യേക   പ്രാര്‍ത്ഥന      നടത്തണമെന്നു   പ്രസിഡന്‍റ്  യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

error: Thank you for visiting : www.ovsonline.in