പെരുന്നാട് ബഥനി ആശ്രമത്തില്‍ ” സമ്മര്‍ ക്യാമ്പ്”

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം, ആരാധന, ചരിത്രം, സുറിയാനി ഭാഷ, സുറിയാനി സംഗീതം എന്നുവയുടെ പഠനങ്ങള്‍ക്കായി യുവജനങ്ങള്‍ക്കുവേണ്ടിയുള്ള  “ബഥനി സമ്മര്‍ ക്യാമ്പ് “റാന്നി പെരുന്നാട് ബഥനി ആശ്രമത്തില്‍ ഇടുക്കി ഭദ്രാസനാധിപനും ബഥനി ആശ്രമാംഗവുമായ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാവിയുടെ പ്രതീക്ഷകളായ യുവാക്കള്‍ ദൈവാശ്രയത്തിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരുവാന്‍ ഈ ക്യാമ്പ് നിധാനമാകട്ടെയെന്ന് ആശംസിച്ചു. ബഥനി ആശ്രമസുപ്പീരിയര്‍ ഫാ മത്തായി ഒ ഐ സി ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്തു. റാന്നി ഹോളി ട്രിനിറ്റി ആശ്രമസുപ്പീരിയര്‍ ഔഗേന്‍ റമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ് റമ്പാന്‍, ഫാ ഗീവര്‍ഗ്ഗീസ് ഒ ഐ സി, ഫാ ബെഞ്ചമിന്‍ ഒ ഐ സി, എന്നിവര്‍ പ്രസംഗിച്ചു.  മെയ് 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി ഭദ്രാസനാധിപന്‍ ഡോ യക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, വൈദീകട്രസ്റ്റി ഡോ എം ഒ ജോണ്‍, ഓര്‍ത്തഡോക്സ് സെമിനാരി പ്രൊഫ. ഫാ എബ്രഹാം തോമസ്, ഫാ ജോമോന്‍ കുന്നത്തേരില്‍, ഫാ ജിത്തു തോമസ്, ഫാ ജോജി ജോര്‍ജ്ജ് ജെയിംസ്, ഡോ കുര്യന്‍ തോമസ്, ഫാ ബെഞ്ചമിന്‍ ഒ ഐ സി, ഫാ ഈയോബ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

error: Thank you for visiting : www.ovsonline.in