ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം 

പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ ഇന്ന് ദുരിതാശ്വാസ ദിനം ആചരിച്ചു. ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും, ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. സഭാംഗങ്ങള്‍ കഴിവനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ദുരിത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സഭ പ്രത്യേകമായി ആരംഭിച്ചിട്ടുള്ള അക്കൗണ്ട് നമ്പർ

 • ഇന്ത്യൻ രൂപയിലുള്ള തുകകൾ ;-
  A/C 57017053190,
  SBI Devalokam Branch,
  IFSCode SBIN 0070820,
  Name of Account Holder – HH Baselios Marthoma Paulose II – Natural Calamity
 • വിദേശ കറൻസിയിലുള്ള തുകകൾ ;-
  A/C 57008125180,
  SBI,Kottayam Civil Station Branch,
  IFSC : SBIN0070101,
  Account Holder : H.H Baselios Marthoma Paulose II

പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പനയുടെ പൂർണ്ണരൂപം

 

error: Thank you for visiting : www.ovsonline.in