സഭാ സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കണം: ഓർത്തഡോക്സ്‌ സഭ

കോട്ടയം: പ്രളയദുരിതത്തില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആശ്രയമായി ഓര്‍ത്തഡോക്സ് സഭാ വക എല്ലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാന അംഗങ്ങള്‍ സന്നദ്ധ സേവകരായി സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം  ചെയ്തു. അതാതു പ്രദേശത്തെ വൈദീകരും ആദ്ധ്യാത്മീക സംഘടനാ ഭാരവാഹികളും സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Shares
error: Thank you for visiting : www.ovsonline.in