കണ്ടനാട് ദയറയില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടി 10-ന്

തൃപ്പൂണിത്തുറ  : കണ്ടനാട് കര്‍മ്മേല്‍ ദയറയില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 9 മുതല്‍ ഉച്ചക്ക്  2.30 വരെ നടത്തപ്പെടുന്നു.

ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ്‌ ഐസക് ഉദ്ഘാടനം ചെയ്യും.പ്രമുഖ അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തും.ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.തൃപ്പൂണിത്തുറ എം.എല്‍.എ അഡ്വ.എം സ്വരാജ്  ,ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.ജോണ്‍ ജേക്കബ്‌ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

തളര്‍വാദ രോഗികള്‍ നടത്തുന്ന ഗാനമേളയും,മുന്‍ഗണനാക്രമത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന 300 സ്ത്രീകള്‍ക്ക് സൗജന്യമായി അസ്ഥിയുടെ ഗാഡത നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനയും നടത്തപ്പെടുന്നു. ലയണസ്   സുശീല വര്‍ഗീസ് പരുപടികള്‍ക്ക്  നേതൃത്വം നല്‍കും – കണ്ടനാട് കര്‍മ്മേല്‍  ദയറ മാനേജര്‍ റവ.ശെമവൂന്‍  റമ്പാന്‍   അറിയിച്ചു.

error: Thank you for visiting : www.ovsonline.in