കൊല്ലം പരവൂർ വെടിക്കെട്ട്‌ ദുരന്തത്തിൽ ഓർത്തഡോക്സ്‌ സഭ അനുശോചിച്ചു ; “വെടിക്കെട്ട്‌ ഒഴിവാക്കണം”പരിശുദ്ധ കാതോലിക്ക ബാവ

ഓർത്തഡോക്സ്‌ ദേവാലയങ്ങളിലെ ആഘോഷങ്ങൾക്ക് വെടിക്കെട്ട്‌ ഒഴിവാക്കണമെന്ന് പരിശുദ്ധ കാതോലിക്ക ബാവാ ആഹ്വാനം ചെയ്തു

കൊല്ലം : പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട്‌ അപകടത്തിൽ നൂറിൽ പരം ആളുകൾ മരിക്കുകയും ഇരുനൂറ്റിഅമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിദാരുണമായ ദുരിന്തത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരാമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതിയൻ ബാവാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നും പ്രയാസത്തിലിരിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചെരുന്നതോടൊപ്പം പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ സൗഖ്യത്തിനയി പ്രാർഥിക്കുന്നതായും പരിശുദ്ധ ബാവാ തന്റെ സന്ദേശത്തിൽ പറഞ്ഞു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം തിരക്കി പരക്കംപായുന്നത് കേരളത്തിൽ തുടർക്കഥയാണെന്നും ,ശ്വാശ്വത പരിഹാരത്തെ പറ്റി ഉള്ള ഒരു കൂട്ടായ ചിന്ത അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.രാവിലെ കൊല്ലം ഭദ്രാസനാധിപനായ അഭി.സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്തയെ ഫോണിൽ വിളിച്ചു പരിശുദ്ധ ബാവാ സ്ഥിതിഗതികൾ വിലയിരുത്തി.

നാടിനെ നടുക്കിയ വെടിക്കെട്ട്‌ അപകട ദുരന്തത്തിൽ മരണമടിഞ്ഞവർക്ക് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകന്റെ ആദരാഞ്ജലികൾ.മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കുള്ള ധനസഹായവും വൈദ്യസഹായവും സർക്കാർ ഏറ്റെടുക്കണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിയിരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൽ ശക്തമായ നടപടികൾ കൈകൊള്ളാൻ തയ്യാറാകണമെന്നും ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആവിശ്യപ്പെട്ടു .

error: Thank you for visiting : www.ovsonline.in