യുവജനസംഗമം ഒക്ടോബര്‍ 31 ന്

പരിശുദ്ധ പരുമല തിരുമേനിയുടെ 113ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര എന്നീ മെത്രാസനങ്ങളുടെ സഹകരണത്തിലും 2015 ഒക്ടോബര്‍ മാസം 31ാം തീയതി ശനിയാഴ്ച്ച് പകല്‍ 2.30ന് പരുമല സെമിനാരി ചാപ്പലില്‍ വെച്ച് യുവജനസംഗമം സംഘടിപ്പിക്കുന്നു. മലങ്കര സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, കേരളാ സംസ്ഥാന പോലീസ് മേധാവി ശ്രീ. ടി. പി. സെന്‍കുമാര്‍ IPS , സാമൂഹ്യനേതാക്കന്മാരും യുവജനസംഗമത്തില്‍ പങ്കെടുക്കുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് 2015 ഒക്ടോബര്‍ 26-ാം തീയതി 5 മണി മുതല്‍ നവംബര്‍ 1ന് 5 മണി വരെ പ്രസ്ഥാനത്തിന്റെ കേരളത്തിനുള്ളിലുള്ള മെത്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ അഖണ്ഡ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

 

error: Thank you for visiting : www.ovsonline.in