പോത്താനിക്കാട് പള്ളിയുടെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശയും പരിശുദ്ധ കാതോലിക്കാബാവയ്ക്ക് സ്വീകരണവും

കോതമംഗലം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ വി.ഗീവറുഗീസ് സഹദായുടെ നാമത്തിലുള്ള നവീകരിച്ച കുരിശുപളളിയുടെ കൂദാശാകർമ്മവും 175-ാം വാർഷീക സ്മാരകമായി പണി പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ കൂദാശ കർമ്മവും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ “മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവാ ” യുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക മെത്രാപ്പോലീത്താ അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമനസ്സിന്റെയും കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത അഭി.ഡോ.തോമസ്സ് മാർ അത്താനാസിയോസ് തിരുമനസ്സിന്റെയും സഹകാർമ്മികത്വത്തിലും 2015 ഒക്ടോബർ 31 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് പോത്താനിക്കാട് ടൗണിൽ നടത്തപ്പെടുന്നു.

12063575_1085534634820222_5685352830962680745_n

പോത്താനിക്കാട് പള്ളി ; മലങ്കര സഭയ്ക്ക് അഭിമാനം

മലങ്കര സഭയില്‍ അശാന്തിയുടെ വിത്തുകള്‍ പാകുന്ന ബാവാ കക്ഷികള്‍ ഉയര്‍ത്തിയ വെല്ലുവിളിയെയും പ്രതിസന്ധികളെയും അതിജീവിച്ച ഇടവക ജനങ്ങള്‍. കോടതി വിധി അനുസരിച്ച് 15 വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണിത്. മലങ്കര സഭയില്‍ ആദ്യമായി സുപ്രീം കോടതി വിധി നടപ്പായ പള്ളിയെന്ന വിശേഷണവും പോത്താനിക്കാട് പള്ളിക്കുണ്ട്.

Shares
error: Thank you for visiting : www.ovsonline.in