സെന്‍റ്  തോമസ് ദിനത്തിൽ അവൽ സമർപ്പണവുമായി വടക്കൻമണ്ണൂർ പള്ളി

അമയന്നൂർ ∙ സെന്‍റ്  തോമസ് ദിനത്തിൽ ഇടവകയുടെ കാവൽപിതാവിന് അവൽ കൊണ്ടു സമർപ്പണം നടത്താൻ ഒരുങ്ങുകയാണു വടക്കൻമണ്ണൂർ സെന്‍റ്  തോമസ് ഓർത്തഡോക്സ് പള്ളി. മാർത്തോമ്മൻ സ്മൃതിദിന സമർപ്പണം എന്ന പള്ളിയുടെ പദ്ധതിപ്രകാരം ഇടവകയിലെ 700 ഭവനങ്ങളിൽ നിന്നു ജൂലൈ മൂന്നിന് അവൽ പള്ളിയിലെത്തിക്കും. ഒരു പിടി മുതൽ അളവിൽ അവൽ സമർപ്പിക്കാം. ഈ അവൽ അനാഥാലയങ്ങൾക്കും ആവശ്യമുള്ള മറ്റു സന്നദ്ധ സംഘടനകൾക്കും പുനഃസമർപ്പണം നടത്താനാണ് ഇടവകയുടെ തീരുമാനം. പള്ളിയിൽ അവൽ എത്തിച്ചു നൽകാനുള്ള നിർദേശത്തെ ഇടവക ഇരു കയ്യും നീട്ടിയാണു സ്വീകരിച്ചത്. ഇടവകയ്ക്കു സെന്‍റ്  തോമസിൽ നിന്നു ലഭിച്ച വരദാനങ്ങൾക്കു നന്ദി അർപ്പിച്ചാണു സമർപ്പണവും പുനഃസമർപ്പണവും നടത്തുന്നതെന്നു വികാരി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സഹവികാരി ഫാ. തോമസ് മാത്യു തിണ്ടിയത്തിൽ എന്നിവർ പറഞ്ഞു.

error: Thank you for visiting : www.ovsonline.in