യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പരിശുദ്ധ ബാവാ പ്രണാമം അർപ്പിച്ചു

ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോജോ ജേക്കബ് മാത്യു, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഡീക്കൻ തോമസ് ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ഉണ്ടായിരുന്നു.

സഭയുടെ കീഴിലുള്ള യു.എ.ഇ -യിലെ ദേവാലയങ്ങളിൽ ഇന്ന് (01/12/2017) ധീര രക്തസാക്ഷികളെ അനുസ്മരിച്ചു പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചിരുന്നു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

Tribute on Martyrs Day

Shares
error: Thank you for visiting : www.ovsonline.in