2017 ജൂലൈ 3 വിധി എല്ലാ പള്ളികൾക്കും ബാധകം ആണെന്ന് വീണ്ടും സുപ്രീം കോടതി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനത്തിലെ എരിക്കുംചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെൻറ് തോമസ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് പള്ളി എന്നീ മൂന്ന് പള്ളികൾക്കും 2017 ജൂലൈ 3 -ലെ വിധി ബാധകമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത  എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

2017 ജൂലൈ 3 വിധി ഇടവകപള്ളികളുടെ തർക്കത്തിൽ അവസാന തീരുമാനമാണ് എന്നും, ഈ കേസുകൾ പരിഗണിക്കുന്ന എല്ലാ കോടതികളും, അധികാരങ്ങളും ഈ വിധിയിലെ നിർദേശങ്ങളനുസരിച്ചു പ്രവർത്തിക്കണമെന്നും. കേസുകളുടെ വർദ്ധനവ് ഉണ്ടാകാൻ പാടില്ല എന്നും. പ്രാതിനിധ്യ സ്വഭാവമുള്ള ഈ കേസിലെ തീരുമാനം എല്ലാവർക്കും ബാധകമാണ് എന്നും സുപ്രീം കോടതി ആവർത്തിച്ചു ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

Shares
error: Thank you for visiting : www.ovsonline.in