പരിശുദ്ധ കാതോലിക്കാ ബാവാ മസ്ക്കറ്റിലേക്ക്.

മസ്കറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഗാല സെന്റ്.മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിന്റെ കൂദാശ കർമ്മത്തിന് വേണ്ടി ഡിസംബർ 5 ബുധനാഴ്ച്ച മസ്കറ്റിൽ എത്തിച്ചേരും.

ഡിസംബർ 6 വ്യാഴാഴ്ച്ച ഒമാൻ സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഒമാൻ പ്രദേശത്തെ മാതൃ ദേവാലയമായ മസ്കറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സന്ധ്യാ നമസ്കാരവും ഡിസംബർ 7 വെളളിയാഴ്ച്ച രാവിലെ വി.മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും ചെയ്യും. തുടർന്ന് ഗാല പള്ളിയിലേക്ക് എഴുന്നള്ളുകയും പ്രൗഢഗംഭീരമായ സ്വീകരണത്തിന് ശേഷം ദൈവാലയ കൂദാശയുടെ ആദ്യ ഘട്ടം സന്ധ്യാ നമസ്കാരത്തോടു കൂടി നടത്തപ്പെടും.

ശനിയാഴ്ച്ച രാവിലെ കൂദാശയുടെ രണ്ടാം ഘട്ടവും വി.മൂന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടുകയും തുടർന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം പരിശുദ്ധ ബാവ തിരുമനസ്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇടവക മെത്രാപ്പോലീത്തായെ കൂടാതെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും ഇടവക വികാരി റവ.ഫാ.തോമസ് ജോസും മറ്റ് പട്ടക്കാരും ദൈവാലയ കൂദാശയ്ക്ക് സഹകാർമികത്വം വഹിക്കും. സ്വതന്ത്ര ഇടവകയായതിന്റെ ശേഷം നാലു വർഷത്തിനുള്ളിൽ തന്നെ സ്വന്തമായ ഒരു ആരാധനാലയം നിർമ്മിക്കാൻ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇടവക ജനങ്ങൾ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in