സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഇടവക പൊതുയോഗം വാർഷിക സമ്മേളനം ജൂൺ 22-ന്

ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ഇടവക പൊതുയോഗത്തിന്‍റെ 9–ാം വാർഷിക സമ്മേളനം ജൂൺ 22-ന് വെള്ളിയാഴ്ച മുതൽ ജൂൺ 23 ശനിയാഴ്ച വരെ ഭദ്രാസന ആസ്ഥാനമായ ഉർശലേം അരമന ചാപ്പലിൽ സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേംമിന്‍റെ മഹനീയ അധ്യക്ഷതയിൽ നടത്തുമെന്നും മാർ അപ്രേം ജൂൺ 13-ന് ഹൂസ്റ്റണിൽ എത്തിച്ചേരുമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ ഭദ്രാസനത്തിലെ ഇടവക വികാരിമാരും വൈദികരും ഭദ്രാസന അസംബ്ലി അംഗങ്ങളും ഉൾപ്പെടെ ഏകദേശം 125 പ്രതിനിധികൾ സംബന്ധിക്കും.

വൈദിക സംഘത്തിന്‍റെ സമ്മേളനം ജൂൺ 22 വെള്ളിയാഴ്ച രാവിലെ 8-ന് ആരംഭിച്ചു 12 മണിക്ക് സമാപിക്കും. തുടർന്ന് 1 മണിക്ക് ഭദ്രാസന അസംബ്ലിയുടെ ആദ്യ സെക്ഷൻ ആരംഭിച്ച് 6-നു സമാപിക്കും. പ്രസ്തുത സമ്മേളനത്തിൽ കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകളും 2018 – 2019 ലേയ്ക്കുള്ള ബജറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അവതരിപ്പിക്കും. ജൂൺ 23-ന് ശനിയാഴ്ച നടക്കുന്ന രണ്ടാം സെക്ഷൻ രാവിലെ 8 മണിക്ക് ആരംഭിച്ചു 6 മണിക്ക് സമാപിക്കും, പ്രസ്തുത പൊതുയോഗം ബജറ്റ് ചർച്ച് ചെയ്ത് അംഗീകരിക്കും.

ഭദ്രാസന ഇടവക പൊതുയോഗത്തിന്‍റെ വിജയത്തിനായി ജൂൺ 3-ന് സെന്‍റ് .തോമസ് കത്തീഡ്രലിൽ ഫാ. ഗിവർഗീസ് അരുപ്പാല കോർ എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം, കൗൺസിൽ അംഗം മാനോജ് തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ഫാ. ഐസക് പ്രകാശ്, എൽദോ പീറ്റർ (റജിസ്ട്രേഷൻ), ഫാ.രാജേഷ് കെ. ജോൺ (ട്രാൻസ്പോർട്ടേഷൻ), ഫാ. ജെയ്ക്ക് കുര്യൻ, ജോബിൻ ജോൺ, മനു ജോർജ് (പെനു ക്രമീകരണം), ഫാ. ജോയൽ മാത്യു(ലിറ്റർജി), ഫാ. പി. എം. ചെറിയാൻ, ഫാ. മാമ്മൻ മാത്യു(അക്കമഡേഷൻ), ഫാ.വർഗീസ് തോമസ്, ഇ.കെ.വർഗീസ്, മോൻസി കുര്യാക്കോസ്(ഫുഡ്) എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രസ്തുത കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചതായി ഭദ്രാസന പിആർഒ എൽദോ പീറ്റർ ഔദ്യോഗികമായി അറിയിച്ചു.

Shares
error: Thank you for visiting : www.ovsonline.in