തിരുവനന്തപുരം കാരുണ്യ സന്യാസിനി സമൂഹാഗം സിസ്റ്റർ ഹന്ന കർത്താവിൽ നിദ്രപ്രാപിച്ചു

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം കാരുണ്യ സന്യാസിനി സമൂഹാഗം സിസ്റ്റർ ഹന്ന 85 വയസ്സ് കർത്താവിൽ നിദ്രപ്രാപിച്ചു. വിദേശജോലി (ദോഹ) ഉപേക്ഷിച്ച് കങ്ങഴ പുലിപ്ര വീട്ടിൽ പി. ഐ കുഞ്ഞുഞ്ഞമ്മ “സിസ്റ്റർ ഹന്ന” എന്ന പേരിൽ സന്യാസവൃതം സ്വീകരിക്കുകയായിരുന്നു. തൻ്റെ ആയുസും ആരോഗ്യവും സമ്പത്തും മുഴുവനായി ക്യാൻസർ രോഗികൾ, അനാഥർ, നിരാലംബർ, തുടങ്ങിയവരുടെ ക്ഷേമത്തിനായി മാറ്റി വെച്ചു.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന അനേകരുടെ പഠനത്തിനും ജോലിക്കും വിവാഹത്തിനും സഹായിയായി. കാരുണ്യ ഗൈഡൻസ് സെൻറർ — വിശ്രാന്തി ഭവൻ എന്നിവയുടെ ആരംഭകാലം മുതലുള്ള പ്രവർത്തകയായിരുന്നു ആദരണീയയായ സിസ്റ്റർ ഹന്ന.

സിസ്റ്റർ ഹന്നായുടെ ഭൗതികശരീരം 15-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതൽ ശ്രീകാര്യം കട്ടേലയിലുള്ള കാരുണ്യ വിശ്രാന്തി ഭവനിൽ പൊതു ദർശനത്തിനു വെയ്ക്കും. 16-ന് രാവിലെ വി.കുർബ്ബാനക്ക് ശേഷം അഭി. തിരുമേനിമാരുടെ കാർമ്മികത്വത്തിൽ ശവസംസ്കാരത്തിന്റെ സമാപന ശുശ്രൂഷയും നടത്തപ്പെടും.

Karunya Guidance Center >>

Shares
error: Thank you for visiting : www.ovsonline.in