കേസ് നീട്ടി വെയ്ക്കൽ തുടർക്കഥ; യാക്കോബായ വിഭാഗത്തിന് ഒരു ലക്ഷം പിഴ

ഡൽഹി : യാക്കോബായ വിഭാഗത്തിന് സുപ്രീം കോടതിയുടെ പിഴ ശിക്ഷ.നിരന്തമായി കേസ് നീട്ടി വെയ്ക്കണമെന്ന ആവിശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്.കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി കേസ്  പരിഗണിക്കാൻ അനുവദിക്കാതെ പത്താം തവണയും നീട്ടി വയ്ക്കണമെന്നു ആവശ്യപ്പെട്ട യാക്കോബായ വിഭാഗത്തിന്  ഒരു ലക്ഷം പിഴ ചുമത്തി.

യാക്കോബായ വിഭാഗം അഭിഭാഷകര്‍ക്ക്  രൂക്ഷ വിമര്‍ശനം.കോടതിയുടെ  വിലപ്പെട്ട സമയം കളയെരുതെന്ന് കര്‍ശന താക്കീതും നല്‍കി.ഒന്നുകില്‍ കേസ് പിന്‍വലിക്കണം,ഇനി ഇക്കേസ് മാറ്റിവെയ്‌ക്കേണ്ടതില്ല എന്നും അന്തിമ വാദം രണ്ടാഴ്ച്ചക്ക് ശേഷം പോസ്റ്റ്‌ ചെയ്യുന്നതായും കോടതി പറഞ്ഞു. വിരലില്‍   എണ്ണാവുന്ന  പള്ളിക്കേസുകള്‍  സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നുണ്ടെങ്കിലും  അപൂര്‍വ്വമായ  കോടതി നടപടി  ഇതാദ്യമായാണ്. കോടതിയുടെ ക്ഷമയെ പരീക്ഷിച്ചതാണ് വിനയായത്. ജസ്റ്റിസ്‌ മദ്ദന്‍ പി ലോക്കൂര്‍   അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കോടതിയില്‍ വിശ്വാസമില്ലെന്നു സ്വന്തം അനുയായികളെ പഠിപ്പിക്കുകയും ഹര്‍ജികള്‍ സമര്‍പ്പിക്കുകയും  അകാരണമായി കേസുകള്‍ നീട്ടുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കങ്ങള്‍ക്ക്  പിഴ ശിക്ഷകൊണ്ട്  കനത്ത തിരിച്ചടിയാണ്  ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ മണ്ണത്തൂര്‍ പള്ളിയെ സംബന്ധിച്ച എക്സി ക്യുഷന്‍ ഹര്‍ജിയില്‍ നോട്ടീസ് തുടര്‍ച്ചയായി മടക്കിയതിനാല്‍ കോടതി നോട്ടീസ് നടപടി അവസാനിപ്പിച്ചു മുന്നോട്ട് പോവുകയാണ്.

2017 ജൂലൈ  3-നാണ് സഭാ ചരിത്രത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായ സുപ്രീംകോടതി വിധി. സമുദായക്കേസിലെ 1958-ലേയും, 1995-ലേയും വിധികള്‍ ശെരി വെച്ച കോടതി 1934-ലെ സഭ ഭരണഘടന സാധുവാക്കി. പാത്രിയാര്‍ക്കീസ് അനുകൂലികളായ യാക്കോബായ വിഭാഗം 2002-ല്‍  പരിഞ്ഞു പോയി തട്ടികൂട്ടിയ ഭരണഘടന നിയമ വിരുദ്ധമെന്നും പാത്രിയാര്‍ക്കീസിന്‍റെ അധികാരങ്ങള്‍ വാനിഷിംഗ് പോയന്റിലെത്തിയെന്നും കണ്ടെത്തി.

 

error: Thank you for visiting : www.ovsonline.in