സഭാക്കേസ് : സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഓർത്തഡോക്സ്‌ സഭ

കോട്ടയം: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സഭയ്‌ക്ക് അനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധി നടപ്പാക്കപ്പെടാത്തതിൽ ഏറെ ആശങ്കയറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭ. നിയമങ്ങൾ നടപ്പാക്കുന്നതിനായി ശക്തമായ നടപടികളെടുക്കുന്ന സർക്കാരിൽ നിന്നും സുപ്രീം കോടതി വിധി പ്രാവർത്തികമാക്കുന്നതിൽ വരുത്തുന്ന കാലതാമസം ദൗർഭാഗ്യകരമാണെന്നു സഭാ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്  വ്യക്തമാക്കി.

സഭാ കേസ് സംബന്ധിച്ച സുപ്രീം കോടതിവിധി, മൗലികാവകാശവുമായി ബന്ധപ്പെട്ടതല്ലെന്ന സിപിഎമ്മിന്‍റെ നിലപാടിനെ സഭ സ്വാഗതം ചെയ്യുന്നു. എന്നാൽ കേസിന്‍റെ സ്വഭാവം അനുസരിച്ച് സഭാതർക്കത്തിൽ അതതു സമയത്തുണ്ടാകുന്ന വിധികൾ നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. വർഷങ്ങളായി അവകാശം നഷ്‌ടപ്പെട്ട് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ യഥാർഥ അവകാശം പുനഃസ്ഥാപിക്കുന്ന വിധികളാണു സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്നും സഭാ വക്താവ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Shares
error: Thank you for visiting : www.ovsonline.in