കോടിയേരിക്ക് മറുപടിയുമായി  ഓർത്തഡോക്സ്‌ സഭ

കൊച്ചി :മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് (ഈസ്റ്റ്‌ ) ഭദ്രാസനത്തിലെ തർക്കത്തിലായിരുന്ന പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളി വീണ്ടും ചർച്ചയാവുകയാണ്. സുപ്രീം കോടതി ജസ്റ്റിസ് അരുൺ കുമാർ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പിറവം കേസിൽ വിധി പ്രസ്താവിച്ചിട്ട് ഒരു വർഷം പൂർത്തിയായി കഴിഞ്ഞു. വിധി നടപ്പാക്കിയെടുക്കാൻ സർക്കാർ താത്പര്യം കാണിക്കാത്തത് ബാഹ്യ ഇടപെടലുകൾ മൂലമാണ് എന്ന് ഓർത്തഡോക്സ്‌ വിശ്വാസികൾ സംശയിക്കുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വാസ്തവ വിരുദ്ധവും വിചിത്ര പരാമർശങ്ങൾ തിരുകി കയറ്റിതുമായിരിന്നു. വിധി നടത്തിപ്പ് പരമാവധി വൈകിപ്പിക്കുക തന്ത്രം പരിശുദ്ധ സഭക്കെതിരെ ഉണ്ടാകുന്നത് നിഗൂഢം. ആവശ്യത്തിൽ അധികം സാവകാശം സർക്കാരിന് കൊടുത്ത ഓർത്തഡോക്സ്‌ സഭ കടുത്ത നിയമ നടപടികളിലേക്ക് കടന്നിരിയ്ക്കുകയാണ്.

പിറവം പള്ളി വിധി അടിയന്തിരമായി നടപ്പാക്കണമെന്നാവിശ്യപ്പെട്ടു കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതി ഉടൻ പരിഗണിക്കും. ചീഫ് സെക്രട്ടറി,ഡിജിപി അടക്കം കക്ഷി ചേർത്ത കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത് പിറവം പള്ളി വികാരി ഫാ.സ്കറിയ വട്ടയ്ക്കാട്ടിലാണ്.

സഭക്കേസിൽ 2017 ജൂലൈ 3-ലെ നിർണ്ണായക സുപ്രീം കോടതി വിധി മലങ്കര സഭയിലെ 1064 പള്ളികൾക്ക് ബാധകം.മലങ്കര സഭയുടെ 1934-ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നും യാക്കോബായ വിഭാഗം പിരിഞ്ഞു പോയി തട്ടിക്കൂട്ടയ 2002-ലെ ഭരണഘടന അസാധുവാക്കി. ഇപ്പോളും അടിമത്വ നുകം പേറുന്ന യാക്കോബായ വിഭാഗം അന്തമായി പിന്തുണയ്ക്കുന്ന സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയ അധികാരാവകാശങ്ങൾ മലങ്കരയിൽ വാനിഷിംഗ്‌ പോയിന്റിലെത്തിയെന്നും കോടതി കണ്ടെത്തി. യാക്കോബായ വിഭാഗത്തിന്റേത് സമാന്തര ഭരണം ആണെന്നും കോടതി വിധിയിൽ പറയുന്നു.

ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂല 1958,1995 സുപ്രീം കോടതി വിധികൾ 2017 ലും 2018 ൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അടങ്ങുന്ന മൂന്നംഗ ബെഞ്ചും ശെരി വെച്ചിരിക്കുന്നു. പള്ളികളിൽ ഏകീകൃത ഭരണം ഉറപ്പിക്കുന്ന വിധി നടപ്പാക്കണമെന്ന ആവിശ്യം സജീവം.സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് പരക്കെ വിമർശിക്കപ്പെട്ടിരിന്നു. 2017-ലെ അന്തിമ വിധി കോലഞ്ചേരി, വരിക്കോലി,നെച്ചൂർ, മണ്ണത്തൂർ,ചേലക്കര, ചാത്തമറ്റം എന്നിവടങ്ങളിലും വർഷങ്ങളായി പൂട്ടി ആരാധന തടസ്സപ്പെട്ട ആലുവ തൃക്കുന്നത്ത് സെമിനാരി,മുളക്കുളം വലിയ പള്ളികളിലും നടപ്പാക്കിയിരിന്നു. മേൽപ്പറഞ്ഞ ഉദാഹരണങ്ങളുടെ പശ്ചാത്തലത്തിൽ പിറവത്തെ സർക്കാർ നയം  വ്യാപക ആക്ഷേപങ്ങൾക്ക് വഴിവെച്ചു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്ര സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയിൽ വിശ്വാസികൾ രംഗത്തെത്തി .കോടതി വിധിയുടെ  പരാമർശം ഉദ്ധരിച്ചു ആണ് മറുപടി.

പ്രിയ കോടിയേരി,

” Let all concerned courts and authorities act in terms of the judgement “

2018 ഏപ്രിൽ 19- നു ജ.അരുൺ മിശ്രയും ജ. യു.യു. ലളിതും ഉൾപ്പെട്ട ബഞ്ച് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പൂർണമായും അനുകൂലമായി വിധിച്ച പിറവം പള്ളി ക്കേസിലെ വിധിയിലെ വാചകമാണിത്. ഈ authorities അഥവാ ഉത്തരവാദിത്തപ്പെട്ടവർ ആരാണ്? സർക്കാർ അല്ലെ? ഇതിനപ്പുറം എന്ത് നിർദ്ദേശമാണ് സർക്കാരിനു കോടതി നൽകേണ്ടത്.

വിധിക്കു അനുസരണമായി എല്ലാ കോടതികളും ഉത്തരവാദപ്പെട്ടവരും പ്രവർത്തിക്കണം എന്ന് അർഥശങ്കക്കിടയില്ലാത്ത വിധമാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നിട്ടും നിർദ്ദേശമില്ല; കക്ഷിയല്ല തുടങ്ങിയ വാദങ്ങൾ അത്രയും ബാലിശമാണ്. അർഹതപ്പെട്ട നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ഞങ്ങളെ വീണ്ടും അപമാനിക്കരുതേ.

2000 വർഷങ്ങളായി രാജ്യത്തെ നിയമത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒരു ചെറിയ സഭയാണ് ഞങ്ങളുടേത്. ഞങ്ങളുടെ പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നു മാത്രമാണ് ഞങ്ങൾ കഴിഞ്ഞ ആറ് മാസമായി പറയുന്നത്. അർഹതയില്ലാത്തതൊന്നും ഞങ്ങൾക്ക് വേണ്ട. അതിനെതിരായി മുട്ടാപ്പോക്ക് പറഞ്ഞ് ഞങ്ങളുടെ ആത്മാഭിമാനത്തിനു വിലയിടല്ലെ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in
%d bloggers like this: