പുതുപ്പള്ളി വലിയപള്ളിയിൽ വിദ്യാരംഭ ആരാധനയും കാത്തിരിപ്പു ധ്യാനവും

പുതുപ്പള്ളി ∙ സെന്റ് ജോർജ് വലിയപള്ളിയിലെ വിദ്യാരംഭ ആരാധനയും പെന്തിക്കോസ്തി പെരുന്നാളിനോട് അനുബന്ധിച്ച കാത്തിരിപ്പു ധ്യാനവും നാളെ ആരംഭിക്കും. 11-നു സാന്ത്വനം പകൽവീടിന്റെ നേതൃത്വത്തിൽ ഫാ. മാത്യു പി.കുര്യൻ ധ്യാനം നയിക്കും. ബുധനാഴ്ച 6.45-നു പ്രഭാതനമസ്കാരത്തെ തുടർന്നു കുർബാന, 10-നു വിദ്യാരംഭ പ്രബോധനം പ്രഫ. ടൈറ്റസ് വർക്കി നിർവഹിക്കും. വ്യാഴാഴ്ച 10.30-നു ഡീക്കൻ ജെറിൻ ജോർജിന്റെ ധ്യാനം, ഉച്ചനമസ്കാരം, സ്നേഹവിരുന്ന്. 10-നു ഫാ. സോജു കോശിയുടെ ധ്യാനം, തുടർന്നു കുർബാന, നേർച്ചസദ്യ, 5.30-നു സന്ധ്യാനമസ്കാരം. പെന്തിക്കോസ്തി പെരുന്നാൾ ദിനമായ ഞായറാഴ്ച ഏഴിനു പ്രഭാതനമസ്കാരത്തെ തുടർന്നു കുർബാന, പെന്തിക്കോസ്തി ശുശ്രൂഷ. അന്ന് 5.30-ന് ഉള്ള ആദ്യ കുർബാന ഉണ്ടായിരിക്കില്ലെന്നു വികാരി അറിയിച്ചു.

error: Thank you for visiting : www.ovsonline.in