വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന  മാതൃഭൂമിക്കെതിരെ പ്രതിഷേധം ; ഒന്നാം ഘട്ടത്തോടെ  ബഹിഷ്കരണത്തിലേക്ക്

പത്തനംതിട്ട : നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയെയും അഭിവന്ദ്യ  പിതാക്കന്മാരെയും അപകീർത്തിപ്പെടുത്തുന്ന മാതൃഭൂമിദിന പ്പത്രത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.ഓർത്തഡോക്സ് ക്രൈ സ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല മാതൃഭൂമി ഓഫീസിന് മുന്നിൽ  പ്രതിഷേധമറിയിച്ചു. മാധ്യമധർമ്മം മറന്ന് അസത്യം പ്രചരിപ്പിക്കുന്ന മാതൃഭൂമി, സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര ട്രഷറർ ജോജി പി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം   കേന്ദ്ര മേഖലാ സെക്രട്ടറി മത്തായി റ്റി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി യുവജന പ്രസ്ഥാനം  മാതൃഭൂമി പത്രം അഗ്നിക്കിരയാക്കി.

പരിശുദ്ധ സഭയെ ദീർഘനാളുകളായി വൈര്യത്തോടെ  വേട്ടയാടുന്ന മാതൃഭൂമിക്കെതിരെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടികളാണ് യുവജന പ്രസ്ഥാനം ഭദ്രാസന കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. വേട്ടയാടുന്ന സമീപനം പുനഃപരിശോധിച്ചില്ലെങ്കിൽ    മാതൃഭൂമി പത്രത്തിന് കനത്ത തിരിച്ചടി നൽകാൻ  ഒരുങ്ങുകയാണ് യുവജന പ്രസ്ഥാനം പ്രവർത്തകർ . പ്രതിഷേധം അവസാന ഘട്ടത്തിലേക്ക് കടക്കും ,പത്രം  ബഹിഷ്ക രിക്കാൻ യൂണിറ്റ് തലത്തിൽ നിർദ്ദേശം നൽകാനാണ് തീരുമാനം. യുവജന പ്രസ്ഥാനം  തുമ്പമൺ ഭദ്രാസന കമ്മിറ്റിയും മാതൃഭൂമിക്ക് രേഖാ മൂലം  പരാതി നൽകിയിട്ടുണ്ട്.സഭാ തല പ്രതികരണങ്ങൾ പുറകെയുണ്ടാ കുമെന്നും സൂചന.

മാതൃഭൂമി എഡിറ്റോറിയലിൽ മുഴുവൻ പോഴന്മാരോ ?

റിപ്പോർട്ടർ ഡെസ്കിലേക്ക്  അയക്കുന്ന  വാർത്തകൾ പരിശോധിക്കാതെ  അതേപടി പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി തുടർച്ചയായി വിവാദത്തിൽ പെടുന്നത്. സഭ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ചില തീവ്ര ചിന്താഗതിക്കാരായ ലേഖകർക്ക് കടുത്ത സ്വജന പക്ഷപാതം കാണിക്കുന്നുണ്ട്. ശക്തമായ ഈ ആക്ഷേപത്തെ  സാധൂകരിക്കുന്നതാണ്  കഴിഞ്ഞ ദിവസം സിൻഡിനെ സംബന്ധിച്ച് മണർകാട് സ്വദേശിയായ റിപ്പോർട്ടർ കൊടുത്ത വാർത്ത. ഗുരുതരമായ പ്രത്യാഘാതം ആണ്  ഇത് വരുത്തിവെക്കുന്നത്. പ്രവാചക നിന്ദ കാണിച്ചു എന്നാരോപിച്ചു ഇസ്ലാം മത വിശ്വാസികൾ നടത്തിയ  പ്രതിഷേധം ക്ഷമാപണത്തോടെയാണ് കെട്ടടങ്ങിയത്. മീശ വിവാദത്തിൽ  മാതൃഭൂമിയുടെ ധിക്കാര എഡിറ്റോറിയൽ  ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് എൻഎസ്എസ് അടക്കം പ്രബല  ഹൈദവ സാമുദായിക സംഘടനകൾ പ്രാദേശിക തലത്തിൽ മാതൃഭൂമി പത്രം ബഹിഷ്കരിക്കുകയാണ്.

Shares
error: Thank you for visiting : www.ovsonline.in