‘പുറത്താക്കില്ല,ഭരണം  തിരെഞ്ഞെടുത്ത കമ്മിറ്റിക്ക്’ ; വ്യാജ പ്രചരണങ്ങൾക്കെതിരെ ഓർത്തഡോക്സ്‌ സഭ 

പാലക്കാട്‌ (വടക്കാഞ്ചേരി): മംഗലംഡാം, എരുക്കിൻചിറ, ചെറുകുന്നം, ചാലിശ്ശേരി തുടങ്ങിയ പള്ളികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ സാഹചര്യമൊരുക്കണമെന്ന് ഓർത്തഡോക്‌സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തോസ് തിരുമേനി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

1934-ലെ ഭരണഘടനയാണ് പള്ളികളിൽ പാലിക്കേണ്ടത്. സുപ്രീംകോടതി വിധിയും ഇതിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസികളെ പുറത്താക്കി ഓർത്തഡോക്‌സ് സഭ പള്ളി പിടിച്ചെടുക്കുമെന്നാണ് യാക്കോബായ സഭ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. ആരും പുറത്താക്കപ്പെടുകയില്ല. ആരാധനയും അനുഷ്ഠാനങ്ങളും മാറില്ല. ഇടവകാംഗങ്ങൾ തിരഞ്ഞെടുക്കുന്ന കമ്മിറ്റി തന്നെയായിരിക്കും ഭരണം നടത്തുകയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in