പിറവം പള്ളി – വിഘടിത വിഭാഗത്തിന്‍റെ റിവ്യു സുപ്രീം കോടതി തള്ളി.

പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട പിറവം സെന്‍റ്. മേരീസ് ഓർത്തഡോക്സ് പള്ളി മലങ്കര സഭയുടെ 1934 – ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന 2018 ഏപ്രിൽ 19-ലെ സുപ്രീം കോടതി വിധിക്കെതിരെ വിഘടിത വിഭാഗം സമർപ്പിച്ച റിവ്യു ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ വിശദമായ വാദം കേൾക്കണമെന്ന റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിവ്യു കോടതി തള്ളിയതോടെ വിഘടിത വിഭാഗത്തിന്‍റെ അവസാന പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്. നേരത്തെ ജൂലൈ 3-ലെ വിധി റിവ്യു ചെയ്യണമെന്ന ഹർജിയും സമാന രീതിയിൽ കോടതി തള്ളിയിരുന്നു. വിഘടിത വിഭാഗത്തിനു ശാശ്വത നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പിറവം പള്ളിയും അനുബന്ധ സ്ഥാപനങ്ങളും 1934-ലെ മലങ്കരസഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു 2018 ഏപ്രിൽ 19-ലെ സുപ്രീം കോടതി വിധിയിൽ കൃത്യമായി പ്രസ്താവിച്ചിരുന്നു.

error: Thank you for visiting : www.ovsonline.in