പെരുമ്പാവൂർ പള്ളി : ഓർത്തഡോക്സ്‌ വിശ്വാസികളെ തടഞ്ഞു ; പോലീസ് നോക്കുകുത്തി

കൊച്ചി : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ബെഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ ആരാധനക്കെത്തിയ ഓർത്തഡോക്സ്‌ സഭ വിശ്വാസികളെ വീണ്ടും തടഞ്ഞു. അനുകൂല കോടതി വിധിയുമായി വികാരി ഫാ.എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറ് കണക്കിന് ഇടവകാംഗങ്ങൾക്കാണ് ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്. തുടർച്ചയായി അഞ്ചാം ഞായറാഴ്ച്ചയാണ് നീതി നിഷേധം . സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് നോക്കുകുത്തിയാവുകയാണ്. യാക്കോബായ വിഭാഗത്തിന് കുർബ്ബാന നടത്തിപ്പോരുന്ന തവണ വ്യവസ്ഥ വൈദീകന് കോടതി നിരോധനം ഏർപ്പെടുത്തിയതോടെ ഇല്ലാതെ യായിട്ടുണ്ട്. മലങ്കര സഭയിൽ സമാന്തര ഭരണം വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സഭാക്കേസ് വിധിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഓർത്തഡോക്സ്‌ സഭക്ക്‌ അനുകൂല 1958,1995 വിധികൾ ശെരി വെച്ച സുപ്രീം കോടതി പള്ളികൾ 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും യാക്കോബായ വിഭാഗത്തിന്റെ 2002 ലെ കൈ പുസ്തകം അസാധുവാക്കിയിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in