നീതി നിഷേധം : സഭ സമിതികളുടെ അടിയന്തിര യോഗം ചേരും

കൊച്ചി : വി.മാർത്തോമ്മാ സിംഹാസനത്തിന് കീഴിലുള്ള പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ സഭ മക്കൾക്ക് നേരിടേണ്ടി വരുന്ന കനത്ത നീതി നിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ്‌ സഭ സമിതികളുടെ അടിയന്തിര യോഗം വിളിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തുടർ ആലോചനകൾക്കും തീരുമാനങ്ങൾക്കുമായി സുന്നഹദോസ് – മാനേജിംഗ് കമ്മിറ്റി – വർക്കിങ് കമ്മിറ്റി സഭാ സമിതികളുടെ യോഗം വിളിച്ചു ചേർക്കാൻ കല്പിച്ചു . നാളെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഉച്ചക്ക് 2 മണിക്ക് ചേരുന്ന യോഗത്തിൽ സഭാക്കേസിൽ കോടതി വിധികളുടെ നടത്തിപ്പും,വിധി നടത്തിപ്പുമായി ബന്ധപ്പെട്ടു ആനുകാലിക പ്രതിസന്ധികളെ സംബന്ധിച്ചും തീരുമാനങ്ങളെടുക്കും.

പെരുമ്പാവൂരിൽ കോടതി വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ടു ഇടവക നടത്തി വരുന്ന സഹന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മാരകായുധങ്ങളുമായി പള്ളിയിൽ അതിക്രമിച്ചു കയറിയ യാക്കോബായ ഗുണ്ടാ സംഘവും പൂമുഖത്ത് ഇടവകയും നിലയുറപ്പിച്ചിരിക്കുകയാണ്. നാളെ നാല് മണിക്ക് ജില്ലാ ഭരണകൂടമായുള്ള ചർച്ച ചേരുന്നത് വരെ പന്തലിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം പതിനഞ്ചായി നിജപ്പെടുത്തി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in