പഴയ സെമിനാരി പെരുന്നാളിന്‍റെ  പ്രചരണാര്‍ത്ഥം സോഷ്യല്‍ മീഡിയ ക്യാബെയ്ന്‍

കോട്ടയം : മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 84-മത് ഓര്‍മ്മപ്പെരുന്നാളിന്‍റെ പ്രചരണാര്‍ത്ഥം ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ (ഓവിഎസ്) സോഷ്യല്‍ മീഡിയ ക്യാബെയ്ന്‍ ആരംഭിച്ചു.പെരുന്നാളിന്‍റെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു പ്രൊഫൈല്‍ പിക്ചര്‍,പോസ്റ്ററുകള്‍,വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ എന്നിവ പ്രചരണത്തിനായി ഓ.വി.എസ് ഉപയോഗിച്ചിട്ടുണ്ട്.

മലങ്കരയുടെ മണ്ണിൽ വിദേശ ആധിപത്യത്തിനെതിരെ പോരാടിയ സഭയുടെ കാവൽ പോരാളി , കാതോലിക്കേറ്റിന്റെ കാവൽ ഭടൻ, സഭാ ഭരണഘടനയുടെ മുഖ്യ ശില്‍പി, മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ 84- മത് ഓർമ്മ പെരുന്നാൾ ഫെബ്രുവരി 23, 24 തീയതികളിലായി പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന പഴയ സെമിനാരിയില്‍ നടക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

പരിശുദ്ധ പിതാവിനോടുള്ള ആദര സൂചകമായി  ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ അന്നേദിവസം പേട്രന്‍സ് ഡേയായി ആചരിക്കും.

സ്റ്റാറ്റസ് വീഡിയോ ഡൗൺലോഡ് ചെയ്യാം

Shares
error: Thank you for visiting : www.ovsonline.in