പഴന്തോട്ടം പള്ളി: വിധി നടപ്പിലായി

ആലുവ: 45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി മലങ്കര ഓർത്തഡോക്സ്‌ സഭക്ക് സ്വന്തം. വികാരി ഫാ. മത്തായി ഇടയാനാൽ സഹവികാരി ഫാ. കെ കെ വര്ഗീസ് അച്ഛനും വിശ്വാസികളും ആരാധന നടത്തി.

പഴന്തോട്ടം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ ജില്ലാ കോടതി ഉത്തരവിനെ തുടർന്ന് വിധി നടത്തിപ്പുമായി ബന്ധപെട്ടു മുൻ നിശ്ചയ പ്രകാരം ഇന്ന് രാവിലെ 7:00 ന് പ്രഭാത നമസ്കാരവും 7:30 മണിക്ക് വി. കുർബാനയും ഉണ്ടായിരുന്നു.

പഴന്തോട്ടം സെന്റ് മേരീസ്. ഓർത്തഡോക്സ്‌ പള്ളിയിൽ  1934 – ലെ സഭ ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗത്തിലെ മെത്രാപ്പോലീത്തമാർക്കും വൈദീകർക്കു ബഹുമാനപ്പെട്ട ജില്ലാ കോടതി കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ലാക്കോടതി ഉത്തരവിനെതിരെ വിഘടിത വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജില്ലാ കോടതി വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
വിധി പകർപ്പിൻ്റെ പ്രധാന പേജുകൾ
error: Thank you for visiting : www.ovsonline.in