ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍ പേട്രന്‍സ് ഡേ ആഘോഷം

മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്ന ഫെബ്രുവരി 24ന് ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍ പേട്രന്‍സ് ഡേയായി ആഘോഷിക്കുന്നു.പരിശുദ്ധ പിതാവിനോടുള്ള ബഹുമാന സൂചകമായിയാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍ ഏര്‍പ്പെടുത്തിയ പ്രഥമ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” പുരസ്ക്കാര വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ്. ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. കെ.പി. ഐസക്കിനാണ് പുരസ്കാരം. 10,001 രൂപയും പ്രശംസ ഫലകവും അടങ്ങുന്നതാണ്‌ പുരസ്ക്കാരം.മാര്‍ച്ച് 3ന് കോട്ടയം സോഫിയ സെന്റെറില്‍ കൂടുന്ന സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്ക ബാവ പുസ്കാരം വിതരണം ചെയ്യും.

 

 

error: Thank you for visiting : www.ovsonline.in