പരുമല പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി ; കൊടിയേറ്റ് 26ന്

പത്തനംതിട്ട (മാന്നാർ) : പരുമല തിരുമേനിയുടെ 116ാ–മത‌് ഓർമപെരുന്നാളിന് 26ന് കൊടിയേറും. പകൽക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ കൊടിയറ്റ് ചടങ്ങുകൾ നടക്കും. രാവിലെ 6.30നും 7.30നും വി. കുർബാന,10ന് ഉപവാസധ്യാനവും മധ്യസ്ഥപ്രാർഥനയും. 2.30ന് തീർഥാടന വാരാഘോഷത്തിന്റെ ഉദ‌്ഘാടനം കാതോലിക്കാ ബാവ നിർവഹിക്കും. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് അഖണ്ഡ പ്രാർഥനയുടെ ഉദ‌്ഘാടനവും ഏഴിന് കൺവൻഷന്റെ ഉദ‌്ഘാടനവും നടക്കും. 27ന് രാവിലെ 10ന് അഖില മലങ്കര ബാലസമാജം നേതൃസമ്മേളനം ഡോ.ദിവ്യ എസ് അയ്യർ ഉദ‌്ഘാടനം ചെയ്യും. പകൽ 2.30ന് കുടുംബബോധന സെമിനാർ,നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര. 28ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷൻ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ‌്ഘാടനം ചെയ്യും. പകൽ 2.30ന് യുവജന സംഗമവും പ്രളയ ദുരിത രക്ഷാപ്രവർത്തകർക്ക് ആദരവും നൽകും. 29ന് രാവിലെ 10.30ന് ഗുരുവിൻ സവിധേ,11ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്. 12.30ന് മലങ്കര ഓർത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണം മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവഹിക്കും. 30ന് രാവിലെ 10ന് അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം. 2.30ന് പേട്രൺസ് ഡേ സെലിബ്രേഷൻ,31ന് രാവിലെ 10ന് പരിസ്ഥിതി സെമിനാർ,2.30ന് വിധവാ പെൻഷൻ പദ്ധതി ഉദ‌്ഘാടനം.

നവംബർ ഒന്നിന് രാവിലെ 10.30ന് സന്യാസ സമൂഹം സമ്മേളനം,2.30ന് തീർഥാടക സംഗമം ഉദ‌്ഘാടനം കാതോലിക്കാ ബാവ നിവഹിക്കും. വൈകിട്ട് അഞ്ചിന് അഖണ്ഡ പ്രാർഥന സമാപനം, ആറിന് പെരുന്നാൾ സന്ധ്യാനമസ്ക്കാരം,എട്ടിന് ശ്ലൈഹീക വാഴ്വ്,8.15ന് ഭക്തിനിർഭരമായ റാസ,9.30ന് ധൂപ പ്രാർഥന, ആശിർവാദം,10.30ന് സംഗീതാർച്ചന. രണ്ടിന് പുലർച്ചെ മൂന്നിനും.6.15നും 8.30നും വി. കുർബാന,10.30ന് കബറിങ്കൽ ധൂപ പ്രാർഥന,11ന് ശ്ലൈഹീക വാഴ്വ്,11.30ന് നേർച്ച സദ്യ.12ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം.രണ്ടിന്  റാസ. മൂന്നിന് ധൂപപ്രാർഥനയും ആശിർവാദത്തോടും കൂടി കൊടിയിറങ്ങും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in