OVBS നു തുടക്കമായി

തൃശ്ശൂര്‍ ഭദ്രാസനത്തില്‍ പെട്ട ഗള്‍ഫ് റീജിയന്‍ പ്രെയര്‍ കൂട്ടായ്മകളായ STGOPG, SGOC യുടെ  സണ്ടേസ്കൂളുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന OVBS 2018 നു തുടക്കമായി. ജൂണ്‍ 1-)0 തീയ്യതി വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷം OVBS നു തുടക്കം കുറിച്ച് കൊണ്ട് Resident Priest Rev. Fr. ജോയ് പുലിക്കോട്ടില്‍, OVBS   പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇരു കൂട്ടായ്മയിലെ അംഗങ്ങളും വിദ്യാര്‍ഥികളും അദ്ധ്യാപകരും പങ്കെടുത്തു. OVBS 2018 ന്റെ ഉദ്ഘാടനം    Rev. Fr. ജോയ് പുലിക്കോട്ടില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ OVBS സൂപ്രണ്ട് സജി സക്കറിയ അധ്യക്ഷന്‍ ആയിരുന്നു. സണ്ടേസ്കൂള്‍ ഡിസ്ട്രിക്റ്റ് ഇന്‍സ്പെക്ടര്‍ ചാക്കോ ജോര്‍ജ്, STGOPG ട്രസ്റ്റി റെജി തോമസ്‌, OVBS ESO ജോസ് അബ്രഹാം, STGOPG സെക്രട്ടറി സോണി സാം, SGOC സെക്രട്ടറി വര്‍ഗീസ്‌ മാത്യു, OVBS കമ്മറ്റി മെമ്പര്‍ സജു ജോര്‍ജ്, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തില്‍ OVBS കണ്‍വീനര്‍ സുജീഷ് P മാത്യു സ്വാഗതവും OVBS സെക്രട്ടറി മോന്‍സി ജേക്കബ് നന്ദിയും പറഞ്ഞു.

ജൂണ്‍ 5,6,8,9,10,11 എന്നീ 6 ദിവസങ്ങളില്‍ ആയി OVBS ക്ലാസുകള്‍ നടത്തുന്നതാണ്.  133 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന OVBS നു 17 അധ്യാപകര്‍ നേതൃത്വം നല്‍കുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍, ധ്യാനം, ഗാന പരിശീലനം, ഗെയിംസ്, ക്വിസ്, എന്നിവകക്ക് OVBS അധ്യാപകര്‍ നേതൃത്വം നല്‍കുന്നു.  Seeds, Roots, Buds, Leaves, Branches, Flowers, Fruits, എന്നീ ക്ലാസുകള്‍ ആയി തിരിച്ചാണ് OVBS ന്റെ  അദ്ധ്യയനം നടത്തുന്നത്. OVBS ന്റെ സ്നേഹവിരുന്ന്‌ ജൂണ്‍ 12നും, OVBS ന്റെ സമാപനം വിദ്യാര്‍ഥികളുടെ റാലിയോടും, വിവിധ പരിപാടികളോടും കൂടെ ജൂണ്‍ 22 നു വെള്ളിയാഴ്ച നടക്കും

Shares
error: Thank you for visiting : www.ovsonline.in