ജൂബിലി മെമ്മോറിയൽ എവറോളിങ് ട്രോഫി ദുബായ് കരാമ പ്രയർ ഗ്രൂപ്പ് കരസ്ഥമാക്കി.

ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഇടവകയിൽ നടത്തിയ പ്രബന്ധാവതരണ മത്സരത്തിൽ വിവിധ പ്രാർത്ഥനായോഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. “ക്രിസ്തുവിൽ വേരൂന്നി വളരുന്നതിനു ആധുനിക തലമുറ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ അഞ്ചോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. മലങ്കര സഭയുടെ വളർച്ചക്ക് വിശ്വാസികളുടെ അഭിപ്രായങ്ങൾ അത്യാവശ്യമാണെന്നും അവയേ ആധികാരികമായി അവതരിപ്പിക്കുവാൻ ദുബായ് യുവജന പ്രസ്ഥാനം ഒരുക്കിയ വേദി അത്യന്തം പ്രശംസനീയമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇടവക വികാരി റവ.ഫാ. നൈനാൻ ഫിലിപ്പ്, സഹ വികാരി റവ. ഫാ സജു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രയർ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച സംഘങ്ങൾ ഗവേഷണത്തിലൂടെ തയ്യാറാക്കിയ പ്രബന്ധങ്ങൾ അക്കാഡമിക് സിമ്പോസിയങ്ങളെ അനുസ്മരിപ്പിക്കും വിധം പവർപോയിൻറ് പ്രസേന്റ്റേഷനുകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് അവതരിപ്പിച്ചത്. റവ.ഫാ.ജേക്കബ് ജോർജ്‌ജ, റവ. ഫാ. എബ്രഹാം കോശി കുന്നുംപുറത്ത്, ശ്രീ.ജോ കാവാലം എന്നിവർ വിധികർത്താക്കളായി. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ യുവജന പ്രസ്ഥാനത്തിൻറെ ഔദ്യോഗിക മാഗസിൻ ‘എഫ്‍ഥയിൽ’ പ്രസിദ്ധീകരിക്കും. മത്സരത്തിൽ കരാമ പ്രയർ ഗ്രൂപ്പ് ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. അൽ ഷാബ്ബ്‌ പ്രയർ ഗ്രൂപ്പ് റണ്ണർ ആപ്പായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in