ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നു : യുവജനപ്രസ്ഥാനം

വിഘടിത വിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം.പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ നാല് പതിറ്റാണ്ടായി ഓർത്തോഡോക്സ് സഭ  ആരാധന നടത്തി പോരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വിഘടിത വിഭാഗം ബഹുമാന കോടതികൾ ഓർത്തോഡോക്സ് സഭക്ക് മാത്രം ആരാധന സ്വാതന്ത്ര്യം അനുവദിച്ച സാഹചര്യത്തിൽ ഗുണ്ടായിസത്താൽ ആരാധന നടത്തുവാൻ അനുവദിക്കുന്നില്ല. ഈ മാസം 14 നും 16 നും  പള്ളിയിൽ പ്രവേശിപ്പിക്കാതെ ഇരിക്കുകയും  17 ന്  ഞായറാഴ്ച തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ഹീനമായ നടപടികളിൽ  ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം  പ്രതിഷേധിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in