യുവജനപ്രസ്ഥാനം കൊച്ചി-തൃശൂർ-കുന്നംകുളം റീജിയണൽ കമ്മിറ്റിയുടെ ജീവകാരുണ്യ സായാഹ്നം 16 ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം- തൃശ്ശൂര്‍- കൊച്ചി ഭദ്രാസനങ്ങളുടെ യുവജനപ്രസ്ഥാനം കേന്ദ്ര റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ മാസം 16-ാം തീയതി ശനിയാഴ്ച്ച വൈകിട്ട് 3.45 ന് എറണാകുളം അയ്യപ്പന്‍കാവ് ഡോ. ഓ.കെ. മാധവിയമ്മ റോഡിലുളള കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള യൂണിഫോം ധനസഹായവിതരണവും, എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ കെയര്‍ പദ്ധതിയിലേക്കുളള ധനസഹായവും നടത്തപ്പെടുന്നതാണ്. സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ. ഫിലിപ്പ് തരകന്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കൗണ്‍സിലര്‍ ദീപക്ക് ജോയ്, യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി ഫാ. അജി കെ.തോമസ്, ട്രഷറര്‍ ജോജി പി. തോമസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ഓ.ജെ ജേക്കബ്, ഫാ. ജോസഫ് കാരയ്ക്കാട്ട്, അലക്സാണ്ടര്‍ കെ. ജോണ്‍, എം.പി ജോണ്‍, അഡ്വ. ജോണ്‍സണ്‍ കുര്യന്‍, അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍, റോണി വര്‍ഗീസ്, സി.കെ സണ്ണി, ഷാജന്‍ തോപ്പില്‍, കേന്ദ്ര സെക്രട്ടറിമാരായ മത്തായി ടി. വര്‍ഗീസ്, സൊഹൈല്‍ വി. സൈമണ്‍, ഷിജോ കെ. മാത്യൂ, ഭദ്രാസന വൈസ് പ്രസിഡന്‍റുമാരായ ഫാ. റിനുമോന്‍ വര്‍ഗീസ്, ഫാ. വര്‍ഗീസ്, ഫാ. ഡേവിഡ് തങ്കച്ചന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നു റീജിയൺ സെക്രട്ടറി എൽജോ ചുമ്മാർ അറിയിച്ചു.

Shares