യുവജന പ്രസ്ഥാനം 82-മത് രാജ്യാന്തര സമ്മേളനം തലസ്ഥാനത്ത്

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 82 – മത് രാജ്യാന്തര സമ്മേളനം തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ 2018 മെയ് മാസത്തിൽ ഹോളി ട്രിനിറ്റി സ്കൂളില്‍ നടക്കും . പൗഡികോണം മാതാ മറിയം ആശ്രമത്തിൽ ചേർന്ന യോഗത്തിൽ  സമ്മേളനത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ച് പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി ഫാ. അജി കെ. തേമസ്, ട്രഷറാർ ജോജി പി. തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പീറ്റർ ജോർജ്, ജനറൽ സെക്രട്ടറി പ്രവീൺ ജേക്കബ് എന്നിവർ സംബന്ധിച്ചു. 2017 സെപ്റ്റംബർ 30 ന് പരുമലയിൽ കൂടിയ കേന്ദ്ര സമിതി യോഗത്തിലാണ് തിരുവനന്തപുരത്ത് സമ്മേളനം നടത്തുവാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 81- മത് രാജ്യാന്തര സമ്മേളനത്തിന്റെ സമാപന വേദിയിൽ പരിശുദ്ധ കാതോലിക്ക ബാവാ ഭദ്രാസന ഭാരവാഹികൾക്ക് പതാക കൈമാറിയിരുന്നു.

Shares
error: Thank you for visiting : www.ovsonline.in