യുവജന പ്രസ്ഥാനത്തിന് ഇനി സംഘടന തിരഞ്ഞെടുപ്പ് കാലം

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നട്ടെല്ലായ അഖില ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. കേന്ദ്ര ഭാരവാഹികള്‍ ഉള്‍പ്പടെ പുതിയ കമ്മിറ്റി അടുത്ത വര്‍ഷത്തോടെ നിലവില്‍ വരും. മൂന്ന് വര്‍ഷമാണ് കേന്ദ്ര കമ്മിറ്റിയുടെ കാലാവധി. ഭദ്രാസന കമ്മിറ്റികള്‍ വിവിധ റീജിയണുകളിലായി തിരിച്ചിട്ടുള്ളതാണ്. റീജിയണല്‍ (കേന്ദ്ര) സെക്രട്ടറിമാരെ തിരെഞ്ഞെടുക്കുന്ന പ്രക്രിയയാണ് ആദ്യം നടക്കുക. കേന്ദ്ര സെക്രട്ടറിമാര്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായിരിക്കും. കിഴക്കന്‍ മേഖലയിലെ തിരെഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നിരണം ഭദ്രാസനത്തിലെ വളഞ്ഞവട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഒന്നില്‍ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂരും രണ്ടില്‍ അടൂര്‍-കടമ്പനാട്, തുമ്പമണ്‍,നിലയ്ക്കലും മൂന്നില്‍ ചെങ്ങന്നൂര്‍, നിരണം, മാവേലിക്കരയും നാലില്‍ കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി ഭദ്രാസന കമ്മിറ്റികളും നാല് റീജിയണുകളായി വിഭജിച്ചിട്ടുണ്ട്.

വടക്കന്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 14 ന് വെട്ടിക്കല്‍ സെന്റ് തോമസ്‌ ദയറയില്‍ വെച്ച് നടക്കും. കൊച്ചി, തൃശൂര്‍, കുന്നംകുളം, കണ്ടനാട് ഈസ്റ്റ്‌, കണ്ടനാട് വെസ്റ്റ്, അങ്കമാലി തുടങ്ങി ഭദ്രാസന കമ്മിറ്റികളും റീജിയണുകളായി വിഭജിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത/പുതുക്കിയ യൂണിറ്റുകളിലെ 15 നും 40 നും ഇടയില്‍ പ്രായമുള്ള രണ്ടു പ്രതിനിധികള്‍ക്ക് ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി സമ്മേളനത്തില്‍ പങ്കെടുക്കാം . ഇതേതുടര്‍ന്ന് ഭദ്രാസന തലത്തില്‍ ഭദ്രാസന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരെഞ്ഞെടുക്കും. വൈസ് പ്രസിഡന്റ്,ട്രഷറര്‍, പത്രാധിപ സമിതി എന്നീ സ്ഥാനങ്ങളിലേക്ക് ഭാരവാഹികളെ കണ്ടെത്താന്‍ കേന്ദ്ര (അസ്സെംബ്ളി) തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഓവിഎസ് ഓണ്‍ലൈന് സൂചന. അസ്സെംബ്ളിയില്‍ ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.ഡിസംബറോടെ പുതിയ ഭാരവാഹികള്‍ ചുമതല ഏല്‍ക്കും.

 

Shares
error: Thank you for visiting : www.ovsonline.in