യുവജന പ്രസ്ഥാനം ജീവകാരുണ്യ അവാർഡ് ഏർപ്പെടുത്തുന്നു

കോട്ടയം : ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ (2018-19) വർഷം യൂണിറ്റ് രജിസ്ട്രേഷൻ നടത്തിയിട്ടുള്ള യൂണിറ്റികളിൽ നിന്നും 4 ലക്ഷം രൂപ വരെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകൾക്ക് ജീവകാരുണ്യ അവാർഡ് നൽകുന്നു . 2019 മാർച്ച് 31 നു മുമ്പായി പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം indianocym@gmail.com എന്ന അഡ്രസ്സിലോ കോട്ടയം കേന്ദ്ര ഓഫീസിലോ ഇടവക വികാരിയുടെ  എഴുത്തോടുകൂടി നൽകേണ്ടതാണ് .മുൻ വർഷം ഈ അവാർഡ് നേടിയ യൂണിറ്റുകൾ അപേക്ഷിക്കേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി  ഫാ. അജി കെ തോമസ്.

error: Thank you for visiting : www.ovsonline.in