യുവജന സംഗമവും പ്രളയ ദുരിത രക്ഷാപ്രവർത്തകർക്ക് ആദരവും 28ന്

പരുമല പള്ളി പെരുന്നാളിന് അനുബന്ധിച്ചു അഖില മലങ്കര അടിസ്ഥാനത്തിൽ യുവജന സംഗമവും പ്രളയ ദുരിതാശ്വാസത്തിൽ ഏർപ്പെട്ട സന്നദ്ധ  പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങും ഒക്ടോബർ 28 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 2.30 ന്  പരുമല സെമിനാരിയിൽ നടക്കും. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് മുഖ്യ പ്രഭാഷണം നടത്തും.പരുമല സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനം ക്യാൻസർ രോഗികൾക്ക് വേണ്ടി ആരംഭിച്ച ചികിത്സ പദ്ധതിയുടെ വിതരണ ഉദ്ഘാടനവും നടക്കും. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഫാ.അജി കെ തോമസ്,സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,മാനേജർ ഫാ.എം സി കുര്യാക്കോസ്,വൈസ് പ്രസിഡന്റ്  ഫാ.ഫിലിപ്പ് തരകൻ,ട്രഷറർ ജോജി പി തോമസ്, റീജിയൺ സെക്രട്ടറി മത്തായി ടി വർഗ്ഗീസ്,ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ ജോർജ് പ്രസംഗിക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in