നുഹ്റോ 2019 ഏപ്രിൽ 4,5,6 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പോത്താനിക്കാട് മേഘലാ കൺവൻഷനും സംഗീത വിരുന്നും 2019 ഏപ്രിൽ 4,5,6 തീയതികളിൽ പോത്താനിക്കാട് സെന്റ്.മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാഇടവക, ഞാറക്കാട് സെന്റ് ജോൺസ്, ചാത്തമറ്റം കർമ്മേൽ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ്, പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗേ, ചാത്തമറ്റം ശാലേം സെന്റ് മേരീസ്, മുള്ളരിങ്ങാട് സെന്റ് മേരീസ്, കവളങ്ങാട് മാർ ഗ്രീഗോറിയോസ് എന്നീ പള്ളികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ ഉദ്ഘാടനം എപ്രിൽ 4-ാം തീയതി വൈകിട്ട് 7 മണിക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്താ നിർവഹിക്കും. റവ.ഫാ. സജി അമയിൽ മുഖ്യ സന്തേശം നൽകും. 5-ാം തീയതി മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ റോണി വർഗീസ് ആമുഖ സന്തേശം നൽകുകയും ശ്രീമതി മെർലിൻ റ്റി മാത്യു സുവിശേഷ പ്രസംഗം നടുത്തുന്നു. സമാപന ദിവസമായ 6- തിയതി അങ്കമാലി ദദ്രാസനാധിപൻ അഭി.യുഹാനോൻ മാർ പോളികാർപ്പോസ് അനുഗ്രഹ പ്രഭാഷണവും റവ.ഫാ.സോളു കോശി രാജു സുവിശേഷ പ്രസംഗവും നടത്തുന്നു. ഏവരേയും കർത്യ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in