വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു

വലിയനോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ 2018 മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി. മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. മൂറോന്‍ തയ്യാറാക്കുന്നതിനായുളള പ്രത്യേക മുറിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

error: Thank you for visiting : www.ovsonline.in