ഓര്‍ത്തഡോക്സ് സഭ:- മെറിറ്റ് ഈവനിംഗ് മെയ് 15 -ന്

കോട്ടയം : എസ്.എസ്.എല്‍.സി. മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരുമായ സഭാംഗങ്ങളെ സഭാതലത്തില്‍ അനുമോദിക്കുന്നതിനായി ഓര്‍ത്തഡോക്സ് സഭ 2018 മെയ് 15-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ വച്ച് മെറിറ്റ് ഈവനിംഗ് നടത്തുന്നു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തദവസരത്തില്‍ എസ്. എസ്. എല്‍. സി, ഹയര്‍ സെക്കന്‍ററി എന്നിവയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയവരെയും, മറ്റു പരീക്ഷകളിലെ റാങ്കുജേതാക്കളെയും, ഡോക്ടറേറ്റ് കരസ്ഥമാക്കിയവരേയും, കലാ-കായിക രംഗത്തുളള വിജയികളായ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 750-ല്‍ പരം പ്രതിഭകളെയുമാണ് അനുമോദിക്കുന്നത്. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുമായി 2018 മെയ് മാസം 15 തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

Shares
error: Thank you for visiting : www.ovsonline.in