മെൽബൺ സെൻറ് .മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒവിബിഎസ് സമാപിച്ചു.

മെൽബൺ: മെൽബൺ സെൻറ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒക്ടോബർ 4-നു ആരംഭിച്ച ഒവിബിഎസ് 7-നു ഞായറാഴ്ച്ച വിശുദ്ധ കുർബാനാനന്തരം കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി സമാപിച്ചു. ദൈവം നമ്മെ മെനയുന്നു എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. എല്ലാ ദിവസവും രാവിലെ 9.30-നു പ്രാർഥനയോടു കൂടി ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 4 മണിവരെ ആയിരുന്നു. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, ജീവിത മൂല്യവർധനവിനുതകുന്ന മാർഗ നിർദ്ദേശങ്ങൾ, കലാകായിക പരിശീലനങ്ങൾ, ബൈബിൾ ക്വിസ്, ഗ്രൂപ്പ് ആക്ടിവിറ്റിസ് മുതലായവ ഈ ദിവസങ്ങളിലെ പ്രധാന ആകർഷണങ്ങളായിരുന്നു.

ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, സഹ വികാരി റവ. ഫാ. സജു ഉണ്ണുണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു. ഞായറാഴ്ച നടത്തുന്ന സമാപന സമ്മേളനത്തിൽ ഒ.വി.ബി.എസിനെ കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും വിവിധ ക്ലാസുകളിലുള്ളവരുടെ പരിപാടികളും അവതരിപ്പിച്ചു. 150 ഓളം വിദ്യാർഥികൾ സംബന്ധിച്ച ഈ വർഷത്തെ ഒവിബിഎസ് ഇന്ന് സ്നേഹവിരുന്നോടു കൂടി സമാപിച്ചു.

error: Thank you for visiting : www.ovsonline.in