കുറ്റം തെളിഞ്ഞാൽ പൗരോഹിത്യം വിലക്കും; നിലപാടാവർത്തിച്ചു ഓർത്തഡോക്സ്‌ സഭ

ലൈംഗികാരോപണ കേസില്‍ വൈദികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഓർത്തഡോക്സ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റിക്കിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രതികരണം വൻ ഹർഷാരവത്തോടെയാണ് അംഗങ്ങൾ സ്വാഗതം ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ പൗരോഹിത്യം വിലക്കുമെന്നും അതുവരെ കൂദാശകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും പരിശുദ്ധ ബാവ വ്യക്തമാക്കി.

സഭ സുന്നഹദോസ് ചേരുന്നതിനിടെയാണ് വാര്‍ഷിക മാനേജിംഗ് കമ്മിറ്റി കോട്ടയത്തെ പഴയ സെമിനാരിയില്‍ നടന്നത്. ഈ യോഗത്തില്‍ വൈദികര്‍ക്കെതിരായ ലൈംഗീകാരോ പണത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ചില അംഗങ്ങള്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്നായിരുന്നു പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രതികരണം. നിലവില്‍ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ചപ്പോള്‍ത്തന്നെ വൈദികര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ വൈദികരുടെ പൗരോഹിത്യം വിലക്കും. കുറ്റം തെളിയുന്നത് വരെ കൂദാശകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. അതിനാല്‍ത്തന്നെ സുന്നഹദോസില്‍ ചില നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.കോട്ടയം ദേവലോകം അരമനയില്‍ നടക്കുന്ന സുന്നഹദോസില്‍ ലൈംഗികാരോപണം വിശദമായിത്തന്നെ ചര്‍ച്ച ചെയ്തതായിട്ടാണ് വിവരം.

നിലപാട് ആവർത്തിച്ചപ്പോൾ വെട്ടിലായത് ഏഷ്യാനെറ്റും മാതൃഭൂമിയും

പരിശുദ്ധ സഭ ആരോപണവിധേയരായ വൈദീകരെ സംരക്ഷിക്കുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ്‌ – മാതൃഭൂമി മാധ്യമ സിന്റിക്കേറ്റ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം ; വിവാദം സജീവമായ  ആദ്യം മുതൽ സ്വീകരിച്ച നിലപാട് പോലും കണക്കിലെടുക്കാതെ മാധ്യമ സിന്റിക്കേറ്റ് ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നത്. ഏകപക്ഷീയ അന്തി ചർച്ചകളും ചില ബൈറ്റുകളും ഇത് വ്യക്തമാക്കുന്നുണ്ട്. പൗരോഹിത്യത്തിൽ വിലക്കുമെന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ നിന്നുള്ള വാർത്ത ഈ ചാനലുകൾ മാത്രം സംശയം ജനിപ്പിക്കുന്ന വിധം സഭ സംരക്ഷിക്കുന്നെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതും സഭാംഗങ്ങൾ സമൂഹ മാധ്യമത്തിൽ ചർച്ച ഇതിനോടകം  ചെയ്തിരുന്നു. ഗൂഡ ലക്ഷ്യം വ്യക്തമായി വരികയാണ്.

ഔദ്യോഗിക പത്രക്കുറിപ്പ്

 

 

Shares
error: Thank you for visiting : www.ovsonline.in