ഇടയ വഴിയിൽ രണ്ടര പതിറ്റാണ്ട് പിന്നിട്ട് മാർ ഐറേനിയോസ് 

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യനായ  യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ മെത്രാൻ സ്ഥാനഭിഷേകത്തിന് 25-ാം വാർഷികം.മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ 9 ന് ഉച്ച തിരിഞ്ഞു 2.30 മണിക്ക് വൈറ്റില ടോക്ക്-എച്ച്  പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടുന്ന സമ്മേളനം സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സ്വാമി അഗ്നിവേശ് മുഖ്യാഥിതി. കേന്ദ്രമന്ത്രി അൽഫോൻസ് ജോസഫ് കണ്ണംന്താനം മുഖ്യപ്രഭാഷണം നടത്തും.സിറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി,ഡോ.വത്സൻ തമ്പു ആശംസ പ്രസംഗം നടത്തും.

കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തമാരായ  ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് (വെസ്റ്റ്),ഡോ.തോമസ് മാർ അത്തനാസിയോസ്(ഈസ്റ്റ്‌), അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പൊളിക്കാർപ്പോസ് പങ്കെടുക്കും.മാർ ഐറേനിയോസ് എഴുതിയ പുസ്തകങ്ങളെക്കുറിച്ച് ഡോ.പോൾ മണലിൽ,ഫാ.ബിജു പി തോമസ് ആമുഖം നിർവഹിക്കും.പുസ്തക പ്രകാശനം മാർ പോളിക്കാർപ്പോസ് വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോണിന് നൽകിയും ഹൈക്കോടതി ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ വൈഎംസിഎ ദേശീയ പ്രസിഡന്റ് ലേബി മാത്യു ഫിലിപ്പിനും നൽകിയും നിർവഹിക്കും.ആർച്ച് ബിഷപ്പ് മാർ അപ്രേം,തോമസ് മാർ തീമോത്തിയോസ് എപ്പിസ്‌കോപ്പ, ഡോ.സിറിയക് തോമസ്,ഡോ.കെ എസ് രാധാകൃഷ്ണൻ,ഡോ.സുഷന്റു  അഗർവാ ൾ,ഡോ,കെ വി തോമസ് എം പി,ഡോ.മാത്യൂസ്‌ ജോർജ് ചുനക്കര,ജിജി തോംസൺ,ടി സഖറിയാ മാണി ഐആർഎസ്, സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,അൽമായ ട്രസ്റ്റി ജോർജ് പോൾ പങ്കെടുക്കും.മേയർ സൗമിനി ജെയിൻ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

1949 ഓഗസ്റ്റ് 15 ന് ടി ഒ ചെറിയന്റെയും കുഞ്ഞേലിയാമ്മയുടെയും മകനായി കല്ലൂപ്പാറയിൽ ജനനം.പുതുശ്ശേരി എം ജി ഡി സ്കൂൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പി എ ച്ചു ഡിയും അമേരിക്കയിൽ എം ടി ച്ചും കരസ്ഥമാക്കി. 1970 ൽ തോമ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ശെമ്മാശ്ശ പട്ടം നൽകി.പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് ബാവ 1975 ൽ വൈദീക സ്ഥാനത്തേക്കും 1992 ൽ റമ്പാൻ സ്ഥാനത്തേക്കും ഉയർത്തി.1993 ഓഗസ്റ്റ് 16 ന് മലങ്കരയുടെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന ഏഞ്ചൽ ബാവ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് വാഴിച്ചു.

ഇക്കാലയളവിൽ മലബാർ,മദ്രാസ് ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം യുവജന പ്രസ്ഥാനം,ബാലസമാജം എന്നീ ആത്മീയ പ്രസ്ഥാനങ്ങളുടെ മുൻ അദ്ധ്യക്ഷനുമായിരുന്നു.

Shares
error: Thank you for visiting : www.ovsonline.in