മലങ്കര വർഗീസ് അനുസ്മരണം സംഘടിപ്പിച്ചു

സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന മലങ്കര വറുഗീസ് എന്നറിയപ്പെടുന്ന ടി എം വറുഗ്ഗീസിന്റെ 15-മത് ചരമ വാർഷികവും രക്തസാക്ഷിത്വ ദിന ആചാരണവും പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ നടന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് കുർബ്ബാനയർപ്പിച്ചു.തുടർന്ന് ഖബറിടത്തിൽ ധൂപ പ്രാർത്ഥനയിലും സഭാ സെക്രട്ടറി അഡ്വ:ബിജു ഉമ്മൻ,വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള സഭാ മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു. വികാരി അഡ്വ : തോമസ് പോൾ റമ്പാൻ നേതൃത്വം നൽകി.

Shares
error: Thank you for visiting : www.ovsonline.in