സഭാ തർക്കം; കോടതിവിധികൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ഉണ്ടായ സുപ്രീം കോടതി വിധി പിറവം പള്ളിക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അനൂപ് ജേക്കബ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

നിയമസഭയില്‍ പിറവം പള്ളി വിധി സംബന്ധിച്ച് സബ്മിഷന്‍ ഉന്നയിച്ച് സ്വന്തം വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള അനൂപ് ജേക്കബിന്റെ ശ്രമത്തിനിടെയാണ് കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്ന സർക്കാർ നയം മുഖ്യമന്ത്രി സഭയിൽ അറിയിച്ചത്. ഇതോടെ പിറവം പള്ളി വിധി നടത്തിപ്പ് നടപടികൾ വീണ്ടും സജീവമാകുകയാണ്.

Shares
error: Thank you for visiting : www.ovsonline.in