സഭാകേസ്: 12 പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ മലങ്കര സഭയിലെ പള്ളികൾ 1934 -ലെ ഭരണഘടന പ്രകാരം ഏകീകൃത സംവിധാനത്തിൽ ഭരിക്കണമെന്ന കഴിഞ്ഞ ജൂലൈ മൂന്നിന്‍റെ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ 12 പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ജഡ്‌ജിമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് ചേംബറിലാണു ഹർജികൾ പരിഗണിച്ചത്.

പുനഃപരിശോധനാ ഹർജികളിൽ പരസ്യവാദം വേണമെന്നു ഹർജിക്കാർക്കുവേണ്ടി ശ്യാം ദിവാൻ, ജഡ്‌ജിമാരായ അരുൺ മിശ്ര, മോഹൻ എം.ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ച് മുൻപാകെ ആവശ്യപ്പെട്ടു. എന്നാൽ, ഹർജികൾ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നു കോടതി വ്യക്‌തമാക്കി. തുടർന്നാണു ഹർജികൾ ചേംബറിൽ പരിഗണിച്ചു തള്ളിയത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ്, മണ്ണത്തൂർ സെന്‍റ് ജോർജ്, വരിക്കോലി സെന്‍റ് മേരീസ്, നെച്ചൂർ സെന്‍റ് തോമസ്, കണ്യാട്ടുനിരപ്പ് സെന്‍റ് ജോൺസ് എന്നീ പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിലാണു ജൂലൈയിൽ സുപ്രീം കോടതി വിധിയുണ്ടായത്.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി >>

സഭാവഴക്കിന്‍റെ ചരിത്രം അഥവ തോറ്റുപോയ ന്യായങ്ങള്‍ >>

മലങ്കര സഭ തർക്കത്തേക്കുറിച്ചു ശരിയായ വസ്തുത എന്താണ് ? >>

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും >>

സുപ്രീംകോടതി വിധി: സഭയുടെ ഐക്യാഹ്വാനം >>

സമാധാന ചർച്ച- പാത്രിയർക്കീസിന്‍റെത് ആത്മാർത്ഥതയില്ലാത്ത നടപടി >>

അസത്യം പ്രചരിപ്പിക്കുന്ന സഹോദരങ്ങൾ >>

error: Thank you for visiting : www.ovsonline.in