വയനാട് റയില്‍പാത : ലോങ് മാര്‍ച്ചിന് ഓർത്തോഡോക്‌സ് സഭ പിന്തുണ പ്രഖ്യാപിച്ചു

കൽപറ്റ : നിലമ്പൂർ -നഞ്ചൻകോട്-വയനാട് റെയിൽപാതയ്ക്കായി സുല്‍ത്താന്‍ ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്ക് 16, 17 തീയതികളിലായി നടത്തുന്ന ലോങ് മാര്‍ച്ചിന് ഓർത്തോഡോക്‌സ് സഭ പിന്തുണ പ്രഖ്യാപിച്ചു . വയനാടിന്റെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനമുന്നേറ്റമായ വയനാട് റെയിൽവേ എന്ന ആവശ്യം പ്രായോഗികമാകുന്നതുവരെ മലങ്കര  ഓർത്തോഡോക്‌സ് സഭ അതിന്റെ ഏത് പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് അറിയിച്ചു . 16, 17 തീയതികളിൽ നടക്കുന്ന ലോങ് മാർച്ചിൽ സഭയുടെ എല്ലാ വൈദികരും വിശ്വാസികളും സജീവ പങ്കാളിത്തത്തോടെ അണിചേരണമെന്ന് സഭ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.

Shares
error: Thank you for visiting : www.ovsonline.in