പരുമല കാൻസർ സെൻന്‍റെറിന് കുവൈറ്റ്‌ മഹാ ഇടവക സമാഹരിച്ച 1 കോടി രൂപ കൈമാറി

ആതുരസേവനരംഗത്ത്‌ പുതിയ കാൽവെയ്പ്പുമായി മദ്ധ്യതിരുവിതാംകൂറിന്‌ തിലകംചാർത്തി പരുമലയിൽ പണിപൂർത്തിയായിവരുന്ന സെന്റ്‌ ഗ്രീഗോറിയോസ്‌ അന്താരാഷ്ട്ര ക്യാൻസർ കെയർ സെന്ററിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക പിരിച്ചെടുത്ത  ഒരുകോടി രൂപാ കൈമാറി. ഞാലിയാകുഴി മാർ ബസേലിയോസ്‌ ദയറായിൽ നടന്ന ചടങ്ങിൽ കുവൈറ്റ്‌ മഹാഇടവക വികാരി ഫാ. രാജു തോമസിൽ നിന്നും മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ തുക ഏറ്റുവാങ്ങി.കൊൽക്കത്ത   ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ, പരുമല ഹോസ്പിറ്റൽ സി.ഇ.ഓ. ഫാ. എം.സി. പൗലോസ്‌, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യക്കോസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ക്യാൻസർ സെന്ററിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ദൃതഗതിയിൽ പുരോഗമിച്ചുവരുന്നു.

error: Thank you for visiting : www.ovsonline.in