“സ്നേഹസ്പർശം” കാരുണ്യ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുമ്പഴ: സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2017 – 2018 വർഷത്തെ കാരുണ്യ പ്രവർത്തന പദ്ധതിയായ “സ്നേഹസ്പർശം”, മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. 28 -05 -2017 വിശുദ്ധ കുർബാനാനന്തരം ഇടവകയിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി റവ.ഫാ. ലിറ്റോ ജേക്കബ് അധ്യക്ഷത വഹിച്ചു.

യുവജന പ്രസ്ഥാനത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ഭാവന നിർമാണ പദ്ധതിയുടെ ആദ്യ സംഭാവന ശ്രീ ഷിജു തങ്കച്ചൻ ഓലിയിൽ നിന്ന് റവ. ഫാ യോഹന്നാൻ ശങ്കരത്തിൽ സ്വീകരിച്ചു. അസോസിയേഷൻ സെക്രട്ടറി ആയി നിയമിതനായ ശ്രീ ബിജു ഉമ്മന് ഇടവകയുടെയും, യുവജന പ്രസ്ഥാനത്തിന്റെയും ആദരം നൽകുകയുണ്ടായി.

error: Thank you for visiting : www.ovsonline.in