കോതമംഗലം ചെറിയപള്ളി വിഘടിത വിഭാഗത്തിന് സ്റ്റേ അനുവദിച്ചില്ല കേസ് 30 ന് വാദം കേൾക്കും

കോതമംഗലം ചെറിയപള്ളി കേസിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിഘടിത വിഭാഗം ഫയൽ ചെയ്ത ഹർജി പെരുമ്പാവൂർ സബ് കോടതി ഈ മാസം 30 -ലെക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി. അതുവരെ സ്റ്റേ ചെയ്യണം എന്ന ആവശ്യം കോടതി നിരാകരിച്ചു.

സ്റ്റേ ചെയ്തില്ല എങ്കിൽ ക്രമസമാധാന പ്രശ്നം ഉണ്ടാവും എന്ന വാദം വിഘടിത വിഭാഗം സീനിയർ വക്കിൽ കോടതിയിൽ ഉന്നയിച്ചു എങ്കിലും കോടതി അവ പരിഗണിച്ചില്ല. പള്ളിയിൽ തങ്ങളുടെ ആരാധന മുടങ്ങുമെന്ന വിഘടിത വിഭാഗം ആവശ്യം കോടതി പരിഗണിച്ച് തൽസ്ഥിതി ശനിയും ഞായറും വരെ ( 2 ദിവസം) തുടരുന്നതിന് അനുവദിച്ചു.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ തോമസ് അധികാരം അസോസിയേറ്റ്സിൽ നിന്നും അഡ്വ സാബു ഹാജരായി.

Shares
error: Thank you for visiting : www.ovsonline.in